കൊട്ടിയം : തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവത്തിന്റെ ഭാഗമായി യുവതിയുടെ വിവാഹം നടത്തി. കൊല്ലം കടപ്പാക്കട സാഗരനഗർ 92-ൽ കുന്നുംപുറത്ത് വീട്ടിൽ എം .തങ്കച്ചിയുടെയും പരേതനായ വിജയകുമാറിന്റെയും മകൾ വിനിതയാണ് വിവാഹിതയായത്. കൊല്ലം കന്റോൺമെന്റ് നോർത്ത് സി.എൻ നഗറിൽ സുരേഷ്ബാബുവിന്റെയും രാജേശ്വരിയുടെയും മകൻ രാഹുൽ ആണ് വിനിതയ്ക്ക് വരണമാല്യം ചാർത്തിയത്. ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി. രാജീവ് ,സെക്രട്ടറി അജയ് ബി. ആനന്ദ്, ട്രഷറർ പ്രേംകുമാർ, ഭരണ സമിതി അംഗങ്ങളായ ജി. സുനിൽകുമാർ, അനിൽകുമാർ ,പ്രജേഷ്, ഷാജി സത്യൻ, അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. നൂറ് കണക്കിന് ആളുകൾ വധൂവരന്മാരെ ആശീർവദിച്ചു. തുടർന്ന് വിപുലമായ വിവാഹസദ്യയും നടന്നു.