കൊട്ടിയം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഗുരുദേവന്റെ സ്ഥാനം വളരെ മഹത്തരമാണെന്നും മനുഷ്യനെ പല തട്ടുകളിൽ അകറ്റി നിറുത്തിയ കാടത്ത സംസ്കാരത്തെ ഇല്ലായ്മ ചെയ്യാൻ ഗുരുവിന്റെ ദർശനങ്ങൾക്ക് കഴിഞ്ഞുവെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ നടന്ന മാനവിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ,ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ , രാജമല്ലി രാജൻ, ഗീതാ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി അജയ് ബി. ആനന്ദ് സ്വാഗതവും വൈസ് പ്രസിഡന്റ് വി. രാജീവ് നന്ദിയും പറഞ്ഞു.