rto
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പുനലൂർ ജോയിന്റ് ആർ.ടി ഓഫിസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടി നടത്തിയ പരിശീലനത്തിൽ പുനലൂർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ ക്ലാസ് നയിക്കുന്നു

പുനലൂർ: പുനലൂർ സബ് ആർ.ടി ഓഫിസിന്റെ നേതൃത്വത്തിൽ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര, പത്തനാപുരം,പുനലൂർ താലൂക്കുകളിൽപ്പെട്ട ആംബുലൻസ് ഡ്രൈവറർമാർക്ക് പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ്, ആംബുലൻസ് കോഡ്, പെരുമാറ്റ രീതികൾ, പ്രാഥമിക ചികിത്സ നൽകൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസ് സംഘടിപ്പിച്ചത്.

പുനലൂർ റസ്റ്റ് ഹൗസ് ഹാളിൽ നടന്ന പരിപാടി കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. പുനലൂർ ജോയിന്റ് ആർ.ടി.ഒ വി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. ഷെറീഫ്, അസി. വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ, പുനലൂർ എസ്.ഐ ജെ. രാജീവ് തുടങ്ങിയവർ ക്ലാസെടുത്തു. റിട്ട.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ്ജ് വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ റോഡ് സുരക്ഷയെ സംബന്ധിച്ചുളള പ്രദർശനവും നടന്നു.