photo
കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം.

കരുനാഗപ്പള്ളി: ചായക്കൂട്ട് കൊണ്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ കാണികളിൽ കൗതുകം ഉണർത്തി. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വർണം ചിത്രരേഖാ സ്കൂൾ ഒഫ് ആർട്ടാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. എൽ.കെ.ജി മുതൽ ഡിഗ്രിക്ക് വരെ പഠിക്കുന്ന 60 ഓളം കുട്ടികൾ വരച്ച 650 ഓളം ചിത്രങ്ങളാണ് കരുനാഗപ്പള്ളി ടൗൺ ഹാളിൽ പ്രദർശനത്തിന് വെച്ചത്. നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ചിത്രപ്രദശനം കാണാനായെത്തിയിരുന്നു. ശ്രീക‌ൃഷ്ണന്റെയും രാധയുടെയും ലീലകൾ, പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ, അന്യ ഗ്രഹങ്ങളിൽ മനുഷ്യൻ കൈവരിച്ച ശാസ്ത്ര നേട്ടങ്ങൾ, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ചിത്രങ്ങളിൽ അധികവും. അനിവർണ്ണം പുഷ്പാംഗദൻ, സിബു നീലികുളം എന്നിവരാണ് ചിത്ര പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. ഇന്നും പ്രദർശനം തുടരും. വൈകിട്ട് 3 ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.