photo
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ വി.കെ. രാജൻ മെമ്മോറിയൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ചെയർമാൻ കെ.കെ. അഷ്റഫ് നിർവഹിക്കുന്നു. എം.ഡി എസ്.കെ. സുരേഷ്, എ. വിജയാനന്ദൻ, മിനി, ബോബി ആന്റണി തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ വി.കെ. രാജൻ മെമ്മോറിയൽ ആശുപത്രിയിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. വിജയാനന്ദൻ, വി.ആർ. മിനി, ബോബി ആന്റണി, കെ. മോഹനൻ നായർ, കെ.കെ. ശിവരാമൻ, കെ. ശിവശങ്കരൻ നായർ, എം. മുഹമ്മദ് മാസ്റ്റർ, ഒ.പി.എ. സലാം, എസ്. ഹരിദാസ്, ജനറൽ മാനേജർ രഞ്ജിത്ത് രാജ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. സുഹൃദ് സി. നാരായണൻ ക്യാമ്പിന് നേതൃത്വം നൽകി.