school
വെളിയം ബി.ആർ.സിയുടെ നേതൃത്വത്തിൽ മരുതമൺപള്ളി എസ്.എൻ.വി യു.പി സ്കൂളിൽ ആരംഭിച്ചപൂയപ്പള്ളി പഞ്ചായത്തുതല ഗണിതോത്സവം പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വെളിയം ബി.ആർ.സിയുടെ നേതൃത്വത്തിൽ മരുതമൺപള്ളി എസ്.എൻ.വി യു.പി സ്കൂളിൽ ആരംഭിച്ച പൂയപ്പള്ളി പഞ്ചായത്തുതല ഗണിതോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ശ്യാമ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ശശിധരൻ പിള്ള പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ രാജു ചാവടി മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. മഞ്ചു സ്വാഗതവും എസ്. ബിന്ദുലേഖ നന്ദിയും പറഞ്ഞു. ശ്രീലേഖ, കവിത പ്രസാദ്, ജയരാജ്, ലിജി ജോൺ, മനു കൃഷ്ണൻ, അശ്വതി, സലിതമോഹൻ, ബിന്ദു ലേഖ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നല്കി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നാളെ സമാപിക്കും.