തഴവ: മണപ്പള്ളി നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. സംഗമം ഡോ. ജി. പ്രതാപ വർമ്മതമ്പാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. രാജൻ, മേലൂട്ട് പ്രസന്നകുമാർ, ഡി.വി. സന്തോഷ്,പാവുമ്പാസുനിൽ, താജിറ സൈനുദ്ദീൻ, തുഷാദ്, ഹുസൈൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബിജു കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.