കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ കുട്ടികളിൽ ഗണിതത്തിൽ താത്പര്യം വളർത്തുന്നതിനായുള്ള ഗണിതോത്സവം സഹവാസ ക്യാമ്പിന് പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ തുടക്കമായി.
വാർഡ് കൗൺസിലർ പ്രേം ഉഷാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.എസ്. ശശികുമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ. ജോസഫ്, പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ, ക്യാമ്പ് കോ ഓർഡിനേറ്റർ എൽ. രജനി, സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി എന്നിവർ സംസാരിച്ചു. പി.എം. സുഭാഷ്, ആരതി, രജിത, രജനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കൊല്ലം ഉപജില്ലയിലെ കോയിക്കൽ ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.