വീട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
കണ്ണനല്ലൂർ: അർദ്ധരാത്രിയിൽ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീണു. ഭാഗ്യവശാൽ നിസാര പരിക്കുകളോടെ വീട്ടുകാർ രക്ഷപെട്ടു.
നെടുമ്പന പുനൂരിൽ ബുധനാഴ്ച അർദ്ധ രാത്രിയാണ് സംഭവം നടന്നത്. അബ്ദുൽ അസീസ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുളപ്പാടം മുടീച്ചിറ കുളപ്പുറത്ത് പടിഞ്ഞാറ്റതിൽ സാബു, ഭാര്യ ആമിന, മക്കളായ അസ്ന (12), ഫാത്തിമ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.