അഞ്ചാലുംമൂട്: കേരളത്തിൽ ജനങ്ങളുടെ ആയൂർദൈർഘ്യം വർദ്ധിക്കുമ്പോഴും പുതിയ രോഗങ്ങൾ ഉദയം ചെയ്യുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും കടപ്പായിൽ നഴ്സിംഗ് ഹോം സ്ഥാപകനുമായിരുന്ന ഡോ.കെ.വി. വാസുദേവന്റെ 32-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഇഞ്ചവിള ഗവ. വൃദ്ധസദനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതശൈലിയിലെ മാറ്റമാണ് ഇതിന് കാരണം. ഹോമിയോ വൈദ്യശാസ്ത്രരംഗത്ത് സമർപ്പിത ജീവിതം നയിച്ച ഭിഷ്വഗ്വരനായിരുന്നു ഡോ. കെ.വി. വാസുദേവനെന്നും എം.പി പറഞ്ഞു.
സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സി. സന്തോഷ്, കെ.വി. ജയകൃഷ്ണൻ, മങ്ങാട് സുബിൻ നാരായൺ, വൃദ്ധസദനം സൂപ്രണ്ട് എം. സന്തോഷ് കുമാർ, ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. അഷ്ടമുടി രവികുമാർ സ്വാഗതവും ഡോ. കെ.വി. ഷാജി നന്ദിയും പറഞ്ഞു.