കൊല്ലം: നിർമ്മാണ തൊഴിലാളികളുടെ മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് & റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) പെൻഷൻ ഫാറത്തിന്റെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കെ.പി.സി.സി സെക്രട്ടറി എ.ഷാനവാസ് ഖാൻ ധർണ ഉദ്ഘാടനം ചെയ്‌തു. പെൻഷൻ ഫോറം സംസ്ഥാന ചെയർമാൻ ആർ. ദേവരാജൻ അദ്ധ്യക്ഷനായിരുന്നു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ്‌കുമാർ, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.ജർമ്മിയാസ്, സംസ്ഥാന ഭാരവാഹികളായ വി.സി.ആന്റണി ബാബു, ഡി. ചന്ദ്രബോസ്, പി.സദാനന്ദൻ, വി.മനോഹരൻ, കുരീപ്പുഴ യഹിയ,വിജയരാജൻ പിള്ള,മുകുന്ദൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ലിങ്ക് റോഡിൽനിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.