കരുനാഗപ്പള്ളി: വിഷരഹിത പച്ചക്കറിയുടെ ഉല്പാദനത്തിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പോഷകത്തോട്ടങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന സന്ദേശം ഉയത്തി നടപ്പാക്കുന്ന ജീവനിയുടെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ 20000 ത്തോളം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ വീടുകളിലും പോഷക തോട്ടങ്ങൾ നിർമ്മിക്കും. പോഷകഗുണമുള്ള പച്ചക്കറികൾ വിട്ടുവളപ്പുകളിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയണം. ചടങ്ങിൽ കർഷകരെ മന്ത്രി ആദരിച്ചു. യോഗത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി മുഖ്യാതിഥിയായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ എ.മജീദ്, പി.സെലീന, ശ്രീലേഖ കൃഷ്ണകുമാർ, എസ്.ശ്രീലത, എസ്.എം.ഇക്ബാൽ, ആർ.രാജേഷ് കുമാർ, കടവിക്കാട്ട് മോഹനൻ, ജിലാ പഞ്ചായത്ത് അംഗം അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.രവീന്ദ്രൻപിള്ള, ആത്മ പ്രോജക്ട് ഡയറക്ടർ വി.ജയ, ഡോ.ആർ.സന്ധ്യ, കെ.അബ്ദുൽ റഷീദ്, എസ്.ഐസക്, ജെ.ജയകൃഷ്ണപിള്ള, എൻ,അജയകുമാർ, കെ.ആർ.രാജേഷ്, കാട്ടൂർ ബഷീർ, പ്രൊഫ. കരുണാകരപിള്ള, എ.സുൽത്താൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.തേജസിഭായി സ്വാഗതവും അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ വി.അനിതാമണി നന്ദിയും പറഞ്ഞു. രാവിലെ സംഘടിപ്പിച്ച കാർഷിക പ്രദർശനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.