ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചാത്തും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വിഷരഹിത പച്ചക്കറി ഉൽപ്പാദന പദ്ധതിയായ ജീവനിക്ക് തുടക്കമായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ആദരിച്ചു. സോയിൽ ഹെൽത്ത് കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഇടവിളക്കൃഷി കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രഘുനാഥൻ പിള്ളയും കുരുമുളക് തൈ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വൈദ്യനും പച്ചക്കറിതൈ വിതരണം ശാന്തകുമാരിയും നിർവഹിച്ചു. കൃഷി ഓഫീസർ ടി. സ്മിത പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വൈ.എ. സമദ്, ടി. മോഹനൻ, അമ്പിളി, ബിന്ദു, വൈ. ഷാജഹാൻ, മുരളീധരൻ പിള്ള, രാധാകൃഷ്ണപിള്ള, സിജുകോശി വൈദ്യൻ, പുഷ്പകുമാരി, പ്രഭിലാൽ, കാർഷിക സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.