കൊല്ലം: പോർട്ട് കൊല്ലം ഹാർബറിലെ ലേലം ഹാളിന് സമീപം കൂട്ടിയിട്ട പ്ളാസ്റ്റിക് അടക്കമുള്ള വലിയ മാലിന്യ കൂമ്പാരത്തിന് സാമൂഹ്യ വിരുദ്ധർ കൊളുത്തിയ തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. മാലിന്യ കൂമ്പരാത്തിന് തൊട്ടടുത്തായി നിരവധി ഫൈബർ വള്ളങ്ങൾ കെട്ടിയിട്ടിരുന്നു. ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം കൃത്യസമയത്ത് എത്തിയത് കൊണ്ട് വള്ളങ്ങളിലേക്ക് തീ പടർന്നില്ല. തീയിട്ട സാമൂഹ്യവിരുദ്ധ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ചാമക്കട ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ജയ്സൻ, ഫയർമാന്മാരായ രതീഷ്, മനോജ്, സജി ഫയർമാൻ ഡ്രൈവർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.