photo
കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ നടത്തുന്ന ജില്ലാതല പദയാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ കെ.എസ്. പുരം സുധീർ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും പൗരത്വ നിയമ ഭേദഗതി നിയമം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ നടത്തുന്ന ജില്ലാതല പദയാത്രയുടെ പ്രചാരണാർത്ഥം യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. . മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ നയിച്ച വിളംബരജാഥ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. പുരം സുധീർ ഉദ്ഘാടനം ചെയ്തു. ആദിനാട് മജീദ്, വൈ. ബഷീർ, നിസാം, സക്കീർ, ശശി, ബാബുക്കുട്ടൻ, സതീഷ്, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.