img
നെട്ടയം ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിലവിളക്ക് കൊളുത്തുന്നു. അഡ്വ.കെ. രാജു,, എൻ.കെ. പ്രേമചന്ദ്രൻ, വി. മനോജ്, രഞ്ജു സുരേഷ്, സുഷ ഷിബു, ജി. സിന്ധു തുടങ്ങിയവർ സമീപം

ഏരൂർ: വിദ്യാർത്ഥികളുടെ അക്കാഡമിക് നിലവാരം ഉയർത്തുന്നതിനായിരിക്കണം നമ്മുടെ സ്‌കൂളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. നെട്ടയം ഗവ. ഹൈസ്‌കൂളിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്ലാസ് മുറികളും അറിവിന്റെ സ്രോതസുകളാകണം. ഇതിനായി ഓരോ ക്ലാസ് മുറികളിലും ലൈബ്രറികൾ നിർബന്ധമാക്കാൻ സ്‌കൂളുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി.

പ്രഥമാദ്ധ്യാപിക ജി. സിന്ധു മന്ത്രിമാരെയും എം.പിയേയും ആദരിച്ചു.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രൻ, ഏരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജീവ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി, അഞ്ചൽ എ.ഇ.ഒ പി. ദിലീപ്, എസ്.എം.സി ചെയർമാൻ വി. ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ് എം. ബിജി തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് വി. മനോജ് സ്വാഗതവും പ്രഥമാദ്ധ്യാപിക ജി. സിന്ധു നന്ദിയും പറഞ്ഞു.