പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും കലയ്‌ക്കോട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയുംആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗികളുടെ കുടുംബസംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയശ്രീ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാദേവി, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീരശ്മി, പഞ്ചയത്തംഗം വി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻപിള്ള സ്വാഗതവും സെക്രട്ടറി വി.ജി. ഷീജ നന്ദിയും പറഞ്ഞു.
കലയ്ക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിൻസി, ഹെൽത്ത് ഇൻസ്‌പെക്‌ടർ ബൈജു തുടങ്ങിയവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി. തുടർന്ന് പരവൂർ സംഗീതസഭയുടെ ഗാനമേളയും നടന്നു.