കുന്നത്തൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരുവഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വൈ. നജീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ പള്ളിയാടി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ, അനിൽ മത്തായി, സുഹൈൽ അൻസാരി,അബ്ദുള്ളാ സലീം, ഷംനാദ് അയന്തി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ നിർവഹിച്ചു. പി.കെ. രവി, ശാസ്താംകോട്ട സുധീർ, സി.കെ. പൊടിയൻ, കിണറുവിള നാസർ, പുത്തൻപുര സുബേർ, അയന്തിയിൽ ഷിഹാബ്, എം.എ. സലീം, അർത്തിയിൽ അൻസാരി, അജിമോൻ, ജലീൽ, പെരുംകുളം ലത്തീഫ്, കെ.പി. റഷീദ്, സ്റ്റാൻലി അലക്സ്, അനീഷ്, ബൈജു, നിസാം, നിതിൻ പ്രകാശ്, റംഷാദ്, ബിനു, അഭിജിത്ത്, റസൽ, മുനീർ എന്നിവർ സംസാരിച്ചു. അർത്തിയിൽ ഷെഫീക്ക് സ്വാഗതവും താരിഖ് നന്ദിയും പറഞ്ഞു.