കരുനാഗപ്പള്ളി: അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ അമ്മ പ്രഭാ പുരസ്കാരത്തിന് യുവ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ റെജി പ്രഭാകർ അർഹനായി. 25000 രൂപായും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സുഖമായിരിക്കട്ടെ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകർ. ഇന്ന് പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാർ പുരസ്ക്കാരം സമർപ്പിക്കും.