photo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷകേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഗണിതോത്സവം കടയ്ക്കോട് എസ്.എൻ.ജി.എച്ച്.എസിൽ പി.ഐഷാ പോറ്റി എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷകേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഗണിതോത്സവം കടയ്ക്കോട് എസ്.എൻ.ജി.എച്ച്.എസിൽ പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജഗദമ്മ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷീല, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സുമ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. രമാദേവി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബി. ലീലാകൃഷ്മൻ, റനി ആന്റണി, എസ്. ഷാജി, ബി. അനിൽകുമാർ, സ്കൂൾ മാനേജർ ഉമാനാഥശങ്കർ, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ, പ്രഥമാദ്ധ്യാപിക എസ്.ആർ. മനീഷ, ജില്ലാ കോ ഓർഡിനേറ്റർ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.