കരുനാഗപ്പള്ളി: കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൽകലാം സാംസ്കാരിക വേദിയുടെ വാർഷികാഘോഷം വിവിധ പരപാടികളോടെ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കഥകളി സാഹിത്യകാരൻ കെ.ബി. രാജ് ആനന്ദ് നിർവഹിച്ചു. നഗരസഭാ കൗൺസിലറും സാംസ്കാരിക വേദി പ്രസിഡന്റുമായ എം. ഷംസുദ്ദീൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും ചികിത്സാ ധനസഹായം പോച്ചയിൽ നാസറും വിതരണം ചെയ്തു. കലാമത്സര വിജയികൾക്കുള്ള അവാർഡുകളും റാങ്ക് ജേതാക്കളെ അനുമോദിക്കലും കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ നിർവഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് പനക്കുളങ്ങര, വസുമതി രാധാകൃഷ്ണൻ, കൗൺസിലർമാരായ മുനമ്പത്ത് ഗഫൂർ, ജി. സാബു, എസ്.എൻ.വി.എൽ.പി സ്കൂൾ മാനേജർ തയ്യിൽ തുളസി, സെക്രട്ടറി ബി. രാജേഷ്, വൈസ് പ്രസിഡന്റ് എച്ച്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.