കരുനാഗപ്പള്ളി: വള്ളിക്കാവ് ശ്രീനാരായണ സേവാസമിതി ശ്രീനാരായണ ഗുരു വിഗ്രഹ പ്രതിഷ്ഠയുടെ ഒന്നാമതു വാർഷികത്തിന് തുടക്കമായി. വാർഷികത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5 മണിക്ക് വള്ളിക്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച വികസന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. കെ.വി. സൂര്യകുമാർ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എസ്. സുഭാഷ്, സീമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ. അനിരുദ്ധൻ സ്വാഗതവും അനസ് പ്രകാശ് നന്ദിയും പറഞ്ഞു.