zz
പത്തനാപുരം ബ്ലോക്ക് ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും മന്ത്രി ജെ. മേഴ്സി ക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിക്കുമ്പോൾ രണ്ട് ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിക്കപ്പെട്ടെങ്കിൽ കേന്ദ്ര ഗവൺമെന്റ് ഭവനപദ്ധതിയായ പി.എം.എ.വൈ പദ്ധതി പ്രകാരം നാമമാത്ര വീടുകൾ മാത്രമാണ് ലഭ്യമാകുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും പത്തനാപുരം ക്രൗൺ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുനിതാ രാജേഷ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്. നെജീബ് മുഹമ്മദ്, ആർ. ആനന്ദരാജൻ, ലതാ സോമരാജൻ, എം. അജി മോഹൻ, സി.പി.എം ഏരിയാ സെക്രട്ടറി എൻ. ജഗദീശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി. അൻസാർ, രഞ്ജിത്ത് ബാബു, മെമ്പർമാരായ എസ്. സജീഷ്, മിനി ഷാജഹാൻ, വത്സലകുമാരി, ലെനി ബാബു, റിയാസ് മുഹമ്മദ്, അജിത, ശശികലമോഹൻ, ബി.ഡി.ഒ ആർ. സുഭാസ് എന്നിവർ സംസാരിച്ചു.