കൊല്ലം: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ തിരഞ്ഞെടുപ്പ് യോഗം കൊട്ടിയം വ്യാപാര ഭവനിൽ മേഖലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടിയുമായ എസ്. ദേവരാജൻ ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് അധികൃതർ പിന്മാറണമെന്നും പ്ലാസ്റ്റിക്കിന് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തി അവയുടെ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കബീർ, വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, ഇസ്മായിൽ ജില്ലാ സെക്രട്ടറിമാരായ ടി.എം.എസ്. മണി, വാവച്ചൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജൻകുറുപ്പ് സ്വാഗതവും എസ്. പളനി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബി. പ്രേമാനന്ദ് ( മേഖലാ പ്രസിഡന്റ്), രാജൻ കുറുപ്പ് (ജനറൽ സെക്രട്ടറി), എസ്. പളനി ( ട്രഷറർ), ഗിരീഷ് കരിക്കട്ടഴികം, എൻ. രാധാകൃഷ്ണപിള്ള, അനിൽ സോമൻ, എം. ശശിധരൻ, എം.എസ്. ജയപ്രകാശ്, ഡി. സുകേശൻ, ജെ. ഗോപാലകൃഷ്ണ പിള്ള, വിജയ ചന്ദ്രൻ, റെജി ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.