yesudasan
സംസ്ഥാന തൊഴിൽ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടയ്ക്കാവ് പഞ്ചായത്ത് ഹാളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യേശുദാസൻ ഉദ്ഘാടനം ചെയ്യുന്നു

തെക്കുംഭാഗം: സംസ്ഥാന തൊഴിൽ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടയ്ക്കാവ് പഞ്ചായത്ത് ഹാളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് കുമാരപിള്ള അദ്ധ്യഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് സുശീല, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. ഓമനക്കുട്ടക്കുറുപ്പ്, പി. ബിന്ദു ബാലൻ, സിന്ധി ജോയി, ഏയ്ഞ്ചൽ, ജില്ലാ ലേബർ ഓഫീസർ ശ്യാം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഡോക്ടർ സലീന തുടങ്ങിയവർ സംസാരിച്ചു. തെക്കുംഭാഗത്തും പരിസര പ്രദേശങ്ങളിലും തൊഴിൽ ചെയ്യുന്ന നിരവധി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ്, ആശാ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.