sreekumar
പി.ടി.ശ്രീകുമാർ (ജനറൽ സെക്രട്ടറി)

കൊല്ലം: ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് ദേശീയ തൊഴിൽ നൈപുണി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിരവധി പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. യാത്ര അയപ്പ് സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ, ഷാജി പാരിപ്പള്ളി, കെ. ഗോപകുമാർ, ടി.എം. യാക്കോബ്, പി.കെ. റോയ്, ടി. ഗണേഷ് കുമാർ, ടി.എസ്. ജയമോഹൻ, പി.എസ്. അജയൻ, ആർ. സജീവ്, എ.എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി ടി.എം. യാക്കോബിനെയും (എറണാകുളം), ജനറൽ സെക്രട്ടറിയായി പി.ടി. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു.