tkm-karuvelil
കാരുവേലിൽ ഇൻസ്​റ്റി​റ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കൊല്ലം സെന്ററിന്റെയും കാരുവേലിൽ ടി.കെ.എം ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കാരുവേലിൽ ഇൻസ്​റ്റി​റ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കൊല്ലം സെന്ററിന്റെയും കാരുവേലിൽ ടി.കെ.എം ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെയും ആഭിമുഖ്യത്തിൽ 'ഊർജ്ജസംരക്ഷണം ഇന്നത്തെ വെല്ലുവിളി' എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.

ഐ.ഇ.ഐ കൊല്ലം ലോക്കൽ സെന്റർ സെക്രട്ടറി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ചന്ദ്രശേഖരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് പ്രകാശ്, അഡ്മിനിസ്‌ട്രേ​റ്റർ കെ. ഷഹീർ, ഡോ. സുധി മേരി കുര്യൻ, അദ്ധ്യാപകരായ വൈശാഖ്, ബിലാൽ എസ്. ബാവ എന്നിവർ പങ്കെടുത്തു. വിവിധ കലാലയങ്ങളിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.