എഴുകോൺ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എഴുകോൺ ടെക‌്‌നിക്കൽ ഹൈസ്കൂളിൽ നടന്നുവന്ന 42-ാമത് ടെക്‌നിക്കൽ ഹൈസ്‌കൂൾ സംസ്ഥാന കലോത്സവം സമാപിച്ചു. 179 പോയിന്റുകളോടെ തൃശൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓവറാൾ കിരീടം സ്വന്തമാക്കി. 168 പോയിന്റ് നേടി കുറ്റിപ്പുറം ടി.എച്ച്.എസ് രണ്ടാംസ്ഥാനവും 164 പോയിന്റുകളോടെ വട്ടംകുളം ടെക്‌നിക്കൽ ഹൈസ്കൂൾ നേടി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ട്രോഫികൾ സമ്മിനിച്ചു.
സമാപന സമ്മേളനത്തിൽ പി.ഐഷ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രതീഷ് കിളിത്തട്ടിൽ, രഞ്ജിനി അജയൻ, എഴുകോൺ ടി.എച്ച്.എസ് സൂപ്രണ്ട് ജെ.എഫ്. ബൈജു, പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ കെ.ജി. ചന്ദ്രമോഹനൻ, വി.രാധാകൃഷ്ണപിള്ള തുടങ്ങിവർ സംസാരിച്ചു. ഡി.ടി.ഇ സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ. ശരികുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.