prathikal-kottarakara
പടം

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ മുസ്ലിയാർ നഗർ കുളങ്ങര വീട്ടിൽ അൽഅമൽ (24), നൂർ മൻസിലിൽ നബീൽ (27) എന്നിവരാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വശീകരിച്ച് പ്രതികൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചൽ സി.ഐ സി.എൽ സുധീർ,
എസ്. ഐ ദീപു, എ.എസ്.ഐ പ്രേംലാൽ, സി.പി.ഒമാരായ അഭിലാഷ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.