കൊല്ലം: അഞ്ച് വയസിന് താഴെയുള്ള ജില്ലയിലെ 1,72,242 കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും. മരുന്ന് വിതരണത്തിനായി ജില്ലയിലാകെ 1387 ബൂത്തുകൾ സജ്ജമാക്കി. രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെ ബൂത്തുകൾ പ്രവർത്തിക്കും. പ്രധാന കവലകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 37 ട്രാൻസിറ്റ് ബൂത്തുകളും 47 മൊബൈൽ ബൂത്തുകളും ഇതിന് പുറമെ ഒരുക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ 8ന് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എം. നൗഷാദ് എം.എൽ.എ നിർവഹിക്കും.
ഇന്ന് പോളിയോ വാക്‌സിൻ ലഭിക്കാത്ത കുഞ്ഞുങ്ങളെ കണ്ടെത്തി വാക്‌സിൻ നൽകുന്നതിനായി നാളെയും മറ്റന്നാളും സന്നദ്ധ പ്രവർത്തകർ ജില്ലയിലെ വീടുകളിൽ സന്ദർശനം നടത്തും. ഇതിനായി 6412 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.
തുള്ളിമരുന്ന്: 1,72,242 കുഞ്ഞുങ്ങൾക്ക്
ജില്ലയിലാകെ: 1387 ബൂത്തുകൾ
37 ട്രാൻസിറ്റ് ബൂത്തുകൾ
37 ട്രാൻസിറ്റ് ബൂത്തുകൾ
ഭവനസന്ദർശനത്തിന്: 6412 സന്നദ്ധ പ്രവർത്തകർ