kpyth
ഓച്ചിറ ഗ്രാമ പഞ്ചായത്തിലെ മഠത്തിൽക്കാരാഴ്‌മ 8ാംവാർഡിലെ വനിതാ കൂട്ടായ്മ മകരക്കൊയ്ത്ത് നടത്തുന്നു

ഓച്ചിറ: തരിശായിക്കിടന്ന തീപ്പുര പാടശേഖരം പാട്ടത്തിനെടുത്ത് നെൽക്കൃഷിയിറക്കി ഓച്ചിറ ഗ്രാമ പഞ്ചായത്ത്‌ മഠത്തിൽക്കാരാഴ്‌മ 8ാം വാർഡിലെ വനിതാ കൂട്ടായ്മ മകരക്കൊയ്ത് നടത്തി. ഉമ ഇനത്തിൽപ്പെട്ട വിത്ത് വിതച്ച് രാസവളങ്ങളോ, കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയിലാണ് ഇവർ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം വാർഡ് മെമ്പർ മാളു സതീഷ് ഉദ്ഘാടനം ചെയ്‌തു. കാർഷിക സമിതി അംഗം ബാബു ആമ്പാടിയിൽ, വികസനസമിതി അംഗങ്ങളായ ബി.എസ്. വിനോദ്, സതീഷ് പള്ളേമ്പിൽ, രഞ്ജിനി എന്നിവർ സംസാരിച്ചു. രഞ്ജിനി, ലളിത, രമണി, മീനാക്ഷി, അംബുജാക്ഷി, സുലോചന എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മയാണ് മകരകൊയ്ത്തിൽ നുറുമേനി വിളവെടുത്തത്.