അഞ്ചാലുംമൂട്: പ്രകൃതിയോട് പ്രായശ്ചിത്തം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗുരുപാദം വേദിക് ഫൗണ്ടേഷൻ പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടത്തുന്ന വിശ്വമംഗളയാഗം മൂന്നാം ദിനത്തിലേക്ക് കടന്നു. യാഗത്തിന്റെ ഭാഗമായി നൂറ്റിയെട്ട് ദമ്പതിമാരെ പൂജിക്കുന്ന ദമ്പതി പൂജ 22ന് രാവിലെ 10ന് നടക്കും. ദമ്പതീപൂജയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതിനടേശൻ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദമ്പതി പൂജയുടെ ഭദ്രദീപ പ്രകാശനം ശിവഗിരിമഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ നിർവഹിക്കും.യാഗത്തിന്റെ ഭാഗമായി നടത്തിയ വ്യവസായിക സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ മോഹനൻ ബി. കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു. ഡോ.വെള്ളിമൺ നെൽസൺ, യാഗാചാര്യൻ പള്ളിക്കൽ മണികണ്ഠൻ, യാഗഹോതാവ് ഗണേശൻ തിരുമേനി, സത്യൻ വർക്കല എന്നിവർ പങ്കെടുത്തു. ഇന്ന് നടക്കുന്ന യാഗത്തിൽ പന്തളം കൊട്ടാരത്തിലെ കേരളവർമ്മ രാജ, സംഗീതജ്ഞൻ നാരായണസ്വാമി കളർകോട് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.