അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ സദസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാസ്റ്റലസ് ജൂനിയർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അലക്സാണ്ടർ കോശി, പ്രൊഫ. പി. കൃഷ്ണൻകുട്ടി, ഏറം ഷാജി, ജെ. മോഹനകുമാർ, ജി. ബാലകൃഷ്ണൻ, ബി. മുരളി പുത്താറ്റ്, കെ. സോമരാജൻ, വി. സുന്ദരേശൻ എന്നിവർ സംസാരിച്ചു.