zz
രാപകൽ സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനം.

പത്തനാപുരം : ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പത്തനാപുരത്ത് നടന്ന രാപ്പകൽ സമരം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എ.എം.ആർ. നസീർ അദ്ധ്യക്ഷത വഹിച്ചു. ഹസൻ ഫലാഹി സ്വാഗതം പറഞ്ഞു. രാപ്പകൽ സമരത്തിന്റെ ഭാഗമായി നടുക്കുന്നിൽ നിന്നും ആരംഭിച്ച ബഹുജനറാലി ടൗൺ മുസ്ലിം ജമാഅത്തിൽ സമാപിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.യു. ജനീഷ്‌കുമാർ എം.എൽ. എ,എൻ. പീതാംബരകുറുപ്പ്, എസ്. ജയമോഹൻ, കെ. രാജഗോപാൽ, നജീബ് മുഹമ്മദ്, ബി. അജയകുമാർ, സി.ആർ. നജീബ്, ഫാ. കെ.എ. എബ്രഹാം എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപനസമ്മേളനം കെ.ബി. ഗണേശ്കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്തു.