കുണ്ടറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഡി.സി.സി. ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം ഉദ്ഘാടനം ചെയ്തു. ആറുമുറിക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രിമുക്ക്, മുക്കട, ഇളമ്പള്ളൂർ വഴി മുക്കടയിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, ഡി.സി.സി സെക്രട്ടറി ആന്റണി ജോസ്, സുബ്രഹ്മണ്യൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.വൈ. ലാലൻ, വിളവീട്ടിൽ മുരളി, സി.ഡി. മണിയൻ പിള്ള, തോട്ടത്തിൽ ബാലൻ, നിസാമുദ്ദീൻ, മോഹനൻ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.