child-abuse

പരവൂർ: പിതാവിനൊപ്പം കടയിൽപ്പോയ പതിനൊന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനയിൽ പാറയിൽകാവ് അശ്വതി ഭവനിൽ ഗോപകുമാർ (51) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് നെടുങ്ങോലത്ത് വച്ചാണ് സംഭവം. വീട്ടിലെത്തിയ പെൺകുട്ടി കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പരവൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്‌.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.