കൊല്ലം: കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി പൊലീസുകാരുടെ ആരോഗ്യ പരിപാലനത്തിനായി സംഘടിപ്പിക്കുന്ന സ്പർശം കാമ്പയിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ജില്ലയിലെ മുഴുവൻ സേനാംഗങ്ങൾക്കും 4 ഘട്ടങ്ങളിലായി വിവിധ പരിശോധനകളിലൂടെ രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് ബാലൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ജെ.മണികണ്ഠൻ, ആർ. സന്ധ്യ, ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രാജേഷ്, കൺട്രോൾ റൂം ഇൻസ്പക്ടർ എസ്. ഷെരീഫ്, കെ.പി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനി, വൈസ് പ്രസിഡന്റ് എം. ലിജു, വൈ. സോമരാജൻ, എച്ച്. സുരേഷ് കുമാർ തുടങ്ങിവർ സംസാരിച്ചു. ഡോക്ടർ രാഹുൽ ബോധവൽകരണ ക്ലാസ് നയിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു.