sudan
മുഹമ്മദ് അബ്ദുൾ ഖരീം ഡാഫള്ള

കൊല്ലം: മതിയായ രേഖകളില്ലാതെ താമസിച്ചുവന്ന സുഡാനി പൗരൻ പിടിയിലായി. മുഹമ്മദ് അബ്ദുൾ ഖരീം ഡാഫള്ള (25) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ സുഹൃത്തായ വാളത്തുംഗൽ മനക്കര വീട്ടിൽ അലന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇയാളെ ഇരവിപുരം സി.ഐ കെ. വിനോദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എ.പി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ബാംഗ്ലൂരിൽ എൻജിനിയറിംഗ് പഠിക്കാനെത്തിയ മുഹമ്മദ് അബ്ദുൾ ഖരീം ഡാഫള്ളയുടെ വിസ കാലാവധി 2016ൽ അവസാനിച്ചിരുന്നു. ബാംഗ്ലൂരിൽ വച്ചാണ് അലനുമായി സൗഹൃദത്തിലായത്. കോടതിയിൽ ഹാജരാക്കിയ ഡാഫള്ളയെ റിമാൻഡ് ചെയ്തു. ഇയാളെ സുഡാനിലേക്ക് ഉടൻ മടക്കി അയയ്ക്കും.