കൊല്ലം: പൗരത്വഭേദഗതി നിയമവും യുദ്ധങ്ങളും കുമ്പോള താൽപര്യങ്ങൾക്ക് മാത്രമാണെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കൊല്ലം യൂണിറ്റ് സമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സി.പി.ഐ. സംസ്ഥാന സമിതി അംഗം ജി. ലാലു, ഐ.എ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് . കെ.ജി. പ്രസന്നരാജൻ, സംസ്ഥാന സമിതി അംഗങ്ങളായ കുന്നത്തൂർ ഗോപാലകൃഷ്ണപിള്ള, ജി.സത്യബാബു, പി.ബി .ശിവൻ, തയ്യിൽ ബി.കെ. ജയമോഹൻ, എ.കെ. മനോജ് തുടങ്ങിയവർ. ഭാരവാഹികളായി കെ. ഗോപീഷ്കുമാർ (പ്രസിഡന്റ് ), പ്രമോദ് പ്രസന്നൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.