കണ്ണനല്ലൂർ: പൗരത്വ ദേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (ഡി.കെ.എൽ.എം) കണ്ണനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു.
സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എ.കെ. ഉമർ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, മുസ്തഫാ തങ്ങൾ, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, സലിം ഷാ മൗലവി, ശാജഹാൻ മന്നാനി, എക്സ്. ഏണസ്റ്റ്, ജി. ലാലു ,കെ.ബി. ഷഹാൽ, ശ്രീധരൻപിള്ള, മൈലക്കാട് ഷാ, സഈദ് ഫൈസി, ഫാറൂഖ് നഈമി, എസ്. ഫത്തഹുദ്ദീൻ, സി.പി. പ്രദീപ്, ജോൺസൺ കണ്ടച്ചിറ, നാഷിദ് ബാഖവി, എം. അൻസറുദ്ദീൻ, സുൾഫിക്കർ സലാം, കണ്ണനല്ലൂർ നിസാമുദ്ദീൻ, സിദ്ധീഖ് മിസ് ബാഹി, എ.ജെ. സാദിഖ് മൗലവി, കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.