gurudeva-kalavedi
മങ്ങാട് ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന 'ചിന്താവിഷ്ടയായ സീത' സിമ്പോസിയം കിളികൊല്ലൂർ അഡി. സബ് ഇൻസ്പെക്ടർ യു. നാസർ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. സത്യപ്രകാശം, രേഷ്മ രാജീവൻ, മങ്ങാട് ഉപേന്ദ്രൻ, ഡോ. വെള്ളിമൺ നെൽസൺ, സുചിത്ര, ടി.ഡി. സദാശിവൻ, മുണ്ടയ്ക്കൽ രാജീവൻ എന്നിവർ സമീപം

കൊല്ലം: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതവാർഷികത്തോടനുബന്ധിച്ച് ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ സിമ്പോസിയവും പ്രതിഭാ സായാഹ്നവും സംഘടിപ്പിച്ചു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ അഡി. സബ് ഇൻസ്പെക്ടർ യു. നാസർ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് പ്രൊഫ. എം. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ശിവശതകം ഹിന്ദിയിലേക്ക് പരിഭാഷ നടത്തിയ ഡോ. വെള്ളിമൺ നെൽസൺ,​ ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് പരീക്ഷയിൽ 17​-ാം റാങ്ക് ലഭിച്ച രേഷ്മ രാജീവൻ, പൊതുരംഗത്ത് അരന്നൂറ്റാണ്ട് സേവനമനുഷ്ഠിച്ച മങ്ങാട് ജി. ഉപേന്ദ്രൻ, എം.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മങ്ങാട് സുചിത്ര എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ടി.ഡി. സദാശിവൻ, എസ്. അരുണഗിരി, ആറ്റൂർ ശരച്ചന്ദ്രൻ, മുരുകൻ പാറശ്ശേരി, ജലജാ പ്രകാശം, എ. റഹീം, അഡ്വ. നൗഷാദ്, മോഹനൻ കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു. വേദി സെക്രട്ടറി മങ്ങാട് ഉപേന്ദ്രൻ സ്വാഗതവും കവയത്രി കൊട്ടാരക്കര സുധർമ്മ നന്ദിയും പറഞ്ഞു.