ഓച്ചിറ: ദേശീയ പൾസ് പോളിയോ ബ്ലോക്ക് തല ഉദ്ഘാടനം ഓച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, പി.എച്ച്. എൻ അനിതാ ദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷോ കുമാർ, ജെ.പി.എച്ച്.എൻ സലീന, പി.ആർ.ഒ എബിൻ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഓച്ചിറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ബൂത്ത് ജനുവരി 19, 20, 21 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മൊബൈൽ ബൂത്തിന്റെ സേവനം വഴി പോളിയോ തുള്ളിമരുന്ന് എത്തിച്ചു നൽകും. ഇന്നലെ തുള്ളി മരുന്ന് നൽകാൻ കഴിയാത്തവർക്ക് 20, 21 തീയതികളിൽ ഗൃഹ സന്ദർശനവേളയിൽ വോളണ്ടിയർമാർ തുള്ളി മരുന്ന് നൽകും.