പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയുടെ നേതൃത്വത്തിൽ ചേർന്ന മേഖലാ കുടുംബ യോഗവും സമൂഹ പ്രാർത്ഥനയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി. നാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനാ സമിതി പുനലൂർ യൂണിയൻ സെക്രട്ടറി പ്രീത സജീവ് ആത്മീയ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി എസ്. കുമാർ, ശാഖാ മുൻ പ്രസിഡൻറ് കെ. പ്രസാദ്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശിനി ഗോപിനാഥ്, വൈസ് പ്രസിഡൻറ് ഷീബ ഷിജു, സെക്രട്ടറി സുകുമാരി മോഹൻ തുടങ്ങിയവർ സംസാരിച്ചു.