കൊല്ലം: ഗിരിവർഗ വേടർ മഹാസഭ ജില്ലാ സമ്മേളനം ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ നടന്നു. പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3ന് കൊല്ലം റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് പ്രകടനം നടന്നു. സംസ്ഥാന പ്രസിഡന്റ് കൊട്ടിയം തങ്കപ്പൻ, സെക്രട്ടറി ശാസ്താംകോട്ട മണി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കൊട്ടിയം തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ, കൗൺസിലർ എം.എസ്. ഗോപകുമാർ, ജി. വിജയകുമാർ, ഒ.വി. കുഞ്ഞമ്മിണി, സി.വി. ഭാസ്കരൻ, പുനലൂർ തുളസീധരൻ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട മണി സ്വാഗതവും അഞ്ചാലുംമൂട് ബാബു നന്ദിയും പറഞ്ഞു.