കരുനാഗപ്പള്ളി : സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തണമെന്ന് കേബിൾ ടി. വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമാർ അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി എസ് .സാജൻ റിപ്പോർട്ടും, സുരേഷ് കലയം സാമ്പത്തിക റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ്, നിർവാഹക സമിതി അംഗം സിബി , സുരേഷ് ബാബു, മുരളീകൃഷ്ണൻ, രാജീവ് അഞ്ചൽ, നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ശ്രീജിത്ത് എസ് പിള്ള (പ്രസിഡന്റ്) വിനോദ് കുമാർ, ടി.രാജീവ് (വൈസ് പ്രസിഡന്റുമാർ) എസ് .സാജൻ (സെക്രട്ടറി) എൻ.നൗഫൽ, നൗഷാദ് (ജോ. സെക്രട്ടറിമാർ) സുരേഷ് കലയം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.