aa
തലവൂരമ്മരുടെ തിരുസന്നിധിയിൽ നടന്ന പൊങ്കാല സമർപ്പണം

പത്തനാപുരം ; തലവൂരമ്മരുടെ തിരുസന്നിധിയിൽ ആത്മസമർപ്പണത്തിന്റെ നിവേദ്യം നിറകലങ്ങളിൽ അർപ്പിച്ച് ആയിരങ്ങൾ മടങ്ങി. ഐശ്വര്യവും പ്രത്യാശയും നിറഞ്ഞ ഭാവിക്കുവേണ്ടി വ്രതശുദ്ധിയോടെ ഭക്തജനങ്ങൾ പൊങ്കാല അർപ്പിച്ചപ്പോൾ ക്ഷേത്ര സന്നിധി യാഗഭൂമിയായി മാറി. രാവിലെ 7ന് ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി പണ്ടാരയടുപ്പിൽ അഗ്‌നി പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ക്ഷേത്ര പരിസരം, മൈതാനം, കുന്നിക്കോട് പട്ടാഴി റോഡ് വശം എന്നിവിടങ്ങളിലാണ് പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരുന്നത്. ശ്രീദുർഗാ സേവാസംഘത്തിന്റെ നേതൃത്വത്തിൽ

ഭക്തജനങ്ങൾക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണവും നൽകി. സഹായത്തിനായി പൊലീസിന്റെയും തലവൂർ ദേവീ വിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ സേവനവും ഉണ്ടായിരുന്നു. യാത്രാ സൗകര്യത്തിനായി വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നായി പ്രത്യേക ബസുകൾ സർവീസ് നടത്തി.