കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ദക്ഷിണ മേഖലാ സെക്രട്ടറിയായി ഡി.സുരേഷ് കുമാറിനെ തിരഞ്ഞെടുത്തു. നിലവിൽ കൊല്ലം ജില്ലാ സെക്രട്ടറിയാണ്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഡി.സുരേഷ് കുമാർ പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ.ലാ കോളേജ് യൂണിയനുകളുടെ ചെയർമാനായിരുന്നു. പുനലൂർ നഗരസഭയുടെ ചെയർമാനായി ദീർഘനാൾ പ്രവർത്തിക്കുകയും ചെയ്തു.അടിയന്തരാവസ്ഥക്കാലത്ത് തടവ് ശിക്ഷ അനുഭവിച്ചിരുന്നു.