exam-2
മയ്യനാട് വെള്ളമണൽ സ്കൂളിൽ പരീക്ഷയെഴുതുന്ന ഇതരസംസ്ഥാന തൊഴിലാളികൾ

കൊട്ടിയം: തങ്ങളുടെ മാതൃഭാഷ പോലെ തന്നെ മലയാളഭാഷയും കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്ന് തെളിയിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ. പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച 'ചങ്ങാതി' മികവുത്സവത്തോടനുബന്ധിച്ച് മയ്യനാട് വെള്ളമണൽ സ്കൂളിൽ നടത്തിയ പരീക്ഷയിലാണ് ഇരുന്നൂറിലധികം തൊഴിലാളികൾ പങ്കെടുത്തത്. മലയാള ഭാഷയിലുള്ള ഇവരുടെ അന്യതാബോധം മാറ്റിയെടുക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രദീപ് കുമാർ, അജിത് കുമാർ, സുമ, രാജി, ശാന്ത, അജയൻ എന്നിവർ നേതൃത്വം നൽകി.