library
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ, ജില്ലാ കൗൺസിൽ അംഗം പി. ഉഷാകുമാരി, താലൂക്ക് സെക്രട്ടറി കെ.ബി. മുരളികൃഷ്ണൻ, വൈസ് പ്രസിഡന്റ് എ. അബുബക്കർ കുഞ്ഞ്, ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ, കെ.ബി. ജോയി, ബി. പൊന്നപ്പൻ, സി. കനകമ്മഅമ്മ എന്നിവർ സംസാരിച്ചു. 28ന് സോപാനം ഓഡിറ്റോറിയത്തിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുന്നത്.