mashr
എക്സൈസ് പിടിച്ചെടുത്ത മാജിക് മഷ്റും

കൊല്ലം: അതിമാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട സൈലോ സെബിൻ എന്ന രാസപദാർത്ഥമടങ്ങിയ 'മാജിക് മഷ്റും എന്ന പേരിൽ അറിയപ്പെടുന്ന ലഹരി കൂണുകളുമായി യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ഇളമാട് പറക്കോട് മത്തായിമുക്ക് ഐശ്വര്യ ഭവനിൽ ഗൗതം ബി മാധവ് (18), മത്തായിമുക്ക് വേങ്ങവിള വീട്ടിൽ നിഥിൻ (29), എറണാകുളം ചേരാനെല്ലൂർ സ്വദേശി വിഷ്ണു (18) എന്നിവരാണ് പിടിയിലായത്.

അഞ്ച് ഗ്രാം മാജിക് മഷ്റും കൊടൈക്കനാലിൽ നിന്നും 10000 രൂപയ്ക്ക് വാങ്ങി കൂട്ടുകാരുമായി ചേർന്നു ഉപയോഗിക്കുന്നതിനും വിൽപനയ്ക്കായുമായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പിടിയിലായത്. ഒന്നോ രണ്ടോ കൂണുകൾ ഉപയോഗിച്ചാൽ രണ്ടു ദിവസം വരെ ഉന്മാദലഹരിയിൽ കഴിയാൻ പറ്റുമെന്നതിനാലാണ് മാജിക് മഷ്റുമിന് ഇത്രയേറെ പ്രിയം. കൊല്ലത്ത് ആദ്യമായാണ് മാജിക് മഷ്റും പിടികൂടുന്നത്.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രാജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ്, പ്രീവൻറീവ് ഓഫീസർ എസ്. നിഷാദ്, സി വിൽ എക്സൈസ് ഓഫീസർമാരായ ശരത്, ടോമി , മനു.കെ.മണി, നിഥിൻ, മനു, കബീർ, ശ്രീനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീർമാരായ സരിത, ബീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.